ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു മരണം, 2 പേരുടെ നില ഗുരുതരം
Mail This Article
×
ശബരിമല ∙ നിലയ്ക്കൽ - എരുമേലി റൂട്ടിൽ തുലാപ്പള്ളി ആലപ്പാട്ട് ജംക്ഷനിൽ തീർഥാടകരുടെ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമാണ്. വൈകിട്ടു നാലരയോടെയാണ് സംഭവം. പ്ലാപ്പള്ളിയിൽ നിന്ന് താലാപ്പള്ളിയിലേക്കുള്ള റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുമ്പോൾ നിയന്ത്രണം വിട്ട് മറയുകയായിരുന്നു. തീർഥാടകർ ഭക്ഷണത്തിനായി വാഹനം നിർത്തി കടയിലേക്കു കയറുന്ന ഭാഗത്താണ് അപകടം. വഴിയിൽ നിന്ന തീർഥാടകനെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഒരാൾ മരിച്ചു. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിലേക്ക് കൊണ്ടുപോയി.മരിച്ചയാളിനെ തിരിച്ചറിഞ്ഞിട്ടില്ല.
English Summary:
Sabarimala Pilgrimage Bus Accident: One fatality and Two critical injuries near Thulappally Alapatt Junction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.