ചികിത്സയ്ക്ക് 45 ലക്ഷം കണ്ടെത്തി, പക്ഷേ നൈതിക് കാത്തുനിന്നില്ല; നാടിനെ കണ്ണീരിലാഴ്ത്തി 2 വയസ്സുകാരൻ യാത്രയായി
Mail This Article
കൽപറ്റ∙ നാട് ഒന്നിച്ചു ചികിത്സക്കായി 45 ലക്ഷം കണ്ടെത്തിയെങ്കിലും നൈതിക് അമർ അതിനു കാത്തുനിന്നില്ല രോഗപ്രതിരോധ ശേഷി ശരീരം സ്വയം നശിപ്പിക്കുന്ന അത്യപൂർവ രോഗവുമായ ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസിനു ചികിത്സയിൽ കഴിയുകയായിരുന്ന നൈതിക് യാത്രയായി. ഏച്ചോം വെള്ളമുണ്ടക്കൽ അമൃതാനന്ദിന്റെയും അശ്വതിയുടെയും ഏകമകനാണ് രണ്ടു വയസ്സുകാരൻ നൈതിക്.
ജനിച്ച് ആറു മാസം കഴിഞ്ഞതോടെ നൈതികിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടെ നിരന്തരം നടത്തിയ മെഡിക്കല്‍ പരിശോധനയിലാണു രോഗം സ്ഥിരികരിച്ചത്.
മജ്ജ മാറ്റിവയ്ക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവുമെന്നും കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരാനാവുമെന്നായിരുന്നു ഡോക്ടർമാർ കരുതിയിരുന്നത്. ചികിത്സ ചെലവിനായി 45 ദിവസത്തിനിടെ 45 ലക്ഷം പിരിക്കാനായിരുന്നു തീരുമാനിച്ചത്. ഇതിനായി പണവും കണ്ടെത്തിയിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി നൈതികിന്റെ മരണം.