അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്ന് പരാതി; പിന്നാലെ കലവൂരിൽ വീട്ടമ്മ മരിച്ച നിലയിൽ
Mail This Article
×
കലവൂർ ∙ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഇവരെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കുടയ്ക്ക് അടിക്കുകയും വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസും റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മയുടെ മരണം.
English Summary:
Woman, who gave complaint of assault in Kalavoor, found dead.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.