ADVERTISEMENT

കാസർകോട് ∙ മാലോത്ത് പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ച  മധ്യവയസ്കനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.

മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനനാണ് ആക്രമണത്തിനിരയായത്. പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി കടിക്കുകയായിരുന്നു. പരുക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രാഘവനെ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്ക്‌ ശേഷം കോടതിയിൽ ഹാജരാക്കും.

English Summary:

Kasaragod: Man bites SI during investigation in Kasaragod resulting in arrest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com