വിസിമാരുമായി കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണർ രാജേന്ദ്ര അര്‍ലേക്കര്‍; ചൊവ്വാഴ്ച രാജ്ഭവനിൽ എത്താൻ നിർദേശം
Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റെടുത്ത രാജേന്ദ്ര അര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ എത്താനാണ് വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തും.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നത് സര്‍വകലാശാല വിഷയങ്ങളിലായിരുന്നു. രാജേന്ദ്ര അര്‍ലേക്കര്‍ സര്‍വകലാശാല വിഷയങ്ങളില്‍ അതേ നിലപാടു തന്നെ സ്വീകരിച്ചു മുന്നോട്ടുപോയാല്‍ സര്‍ക്കാരിനു തലവേദനയാകും.
English Summary:
Rajendra Arlekar, the new Kerala Governor will meet with university Vice Chancellors.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.