സംസ്ഥാനത്ത് 2.78 കോടി വോട്ടർമാർ, 63,564 പുതിയ വോട്ടര്‍മാർ; കുറവ് വയനാട്ടിൽ: പട്ടിക പ്രസിദ്ധീകരിച്ചു
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടര്‍മാരാണ് പട്ടികയില്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി 89,907 വോട്ടര്‍മാരെ പട്ടികയില്‍നിന്ന് ഒഴിവാക്കി. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 63,564 പുതിയ വോട്ടര്‍മാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. മൂന്നു ലക്ഷത്തോളം യുവ വോട്ടര്‍മാണ് ഉള്ളത്.
സംസ്ഥാനത്ത് ആകെ 1,43,69,092 സ്ത്രീ വോട്ടര്‍മാരാണുള്ളത്. പുരുഷ വോട്ടര്‍മാര്‍ 1,34,41,490. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാരുള്ളത് (34,01,577). കുറവ് വയനാട്ടില്‍ (6,42,200). 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 25,409 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. 232 പുതിയ പോളിങ് സ്റ്റേഷനുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.