ADVERTISEMENT

പട്ന∙ ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജാൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ പട്‌ന പൊലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തു. പട്‌നയിലെ ഗാന്ധി മൈതാനത്തുനിന്ന് നിർബന്ധിതമായി പ്രശാന്ത് കിഷോറിനെ പൊലീസ് നീക്കുകയായിരുന്നു. ആംബുലൻസിൽ എയിംസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

അനുയായികളുടെ കടുത്ത എതിർപ്പും വന്ദേമാതരം വിളിയും വകവയ്ക്കാതെയാണു പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയിൽനിന്നും കസ്റ്റഡിയിലെടുത്തത്. ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കും എതിരെ ജില്ലാ ഭരണകൂടം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ബിപിഎസ്‌സി നടത്തിയ സംയോജിത മത്സര പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.

English Summary:

Prashant Kishor in Police custody: Prashant Kishor was detained by Patna police after protesting the Bihar Public Service Commission (BPSC) exam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com