ADVERTISEMENT

മാവേലിക്കര ∙ തഞ്ചാവൂർ യാത്രയ്ക്കായി കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മാവേലിക്കരയിൽ എത്തിച്ച ബസാണ് പുല്ലുപാറയിൽ ഇന്നു രാവിലെ അപകടത്തിൽപ്പെട്ടത്. ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേരാണ് മരിച്ചത്. ബസിന് ഇതര സംസ്ഥാന യാത്ര നടത്തുന്നതിനു പെർമിറ്റ് ഉണ്ടായിരുന്നു. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമെന്നു പ്രാഥമിക വിവരം ലഭിക്കുമ്പോൾ ബസിന്റെ ഫിറ്റ്നസ് സംബന്ധിച്ച ആശങ്കയും ഉയരുന്നുണ്ട്.

കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തഞ്ചാവൂർ ട്രിപ്പിനായി എത്തിച്ച ബസ് ആയതിനാൽ എത്ര വർഷം പഴക്കമുള്ള ബസ് ആണെന്നത് സംബന്ധിച്ച് മാവേലിക്കര ഡിപ്പോയിൽ ധാരണയില്ല. യാത്രയിൽ പങ്കെടുത്ത ആളുകളുടെ വിലാസം പോലും ഡിപ്പോയിൽ ഇല്ല. ബജറ്റ് ടൂറിസം വിനോദയാത്രയിൽ പങ്കെടുക്കുന്നവരുടെ പേരും മൊബൈൽ നമ്പറും മാത്രമാണ് ശേഖരിക്കുന്നത്. റജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ ഫോൺ നമ്പർ മാത്രമാണ് ചിലതിലുള്ളത്. യാത്രക്കാരുടെ വിലാസം ശേഖരിക്കില്ല എന്നാണ് അധികൃതർ പറയുന്നത്. 

LISTEN ON

ബജറ്റ് ടൂറിസം പദ്ധതിയിൽ ആലപ്പുഴ ജില്ലയിൽ മികച്ച വരുമാനം ലഭിക്കുന്ന ഡിപ്പോയാണ് മാവേലിക്കര. ആദ്യമായാണ് ഇത്തരത്തിൽ അപകടം. ബസ് യാത്ര പുറപ്പെടുന്നതിനു മുൻപ് ബ്രേക്ക് ഉൾപ്പെടെ പരിശോധിച്ചെന്നും പരിചയസമ്പന്നരായ 2 ഡ്രൈവർമാരാണ് ഉണ്ടായിരുന്നതെന്നും ഡിപ്പോ അധികൃതർ പറയുന്നു. അതേസമയം, നിലവിലുള്ള വാഹനങ്ങൾ പരിശോധിക്കുന്നതിനു പോലും കൃത്യമായി മെക്കാനിക്കില്ല എന്ന ആരോപണം മാവേലിക്കര ഡിപ്പോ നേരിടുന്നുണ്ട്.

English Summary:

Pullupara bus accident: A tragic bus accident in Pullupara which claimed four lives raise concerns over vehicle maintenance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com