ചോറ്റാനിക്കരയിൽ പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിജിൽ തലയോട്ടിയും അസ്ഥികൂടവും; അന്വേഷണമാരംഭിച്ചു
Mail This Article
×
കൊച്ചി ∙ ചോറ്റാനിക്കര എരുവേലി പാലസ് റോഡില്‍ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിലെ ഫ്രിജിൽ തലയോട്ടിയും അസ്ഥികൂടവും. 14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്. ഇവിടെ 20 വർഷത്തോളമായി ആൾതാമസമില്ല.
ഇവിടം സാമൂഹിക വിരുദ്ധർ താവളമാക്കുന്നെന്ന് അടുത്തിടെ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്.
ആൾതാമസമുണ്ടായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഫ്രിജ് തുറന്നു പരിശോധിച്ചപ്പോഴാണ് ഒരു ബാഗിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയത്. നട്ടെല്ല് അടക്കമുള്ള അസ്ഥികള്‍ കോർത്ത് ഇട്ട രീതിയിലായിരുന്നു. തലയോട്ടിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണമാരംഭിച്ചു.
English Summary:
Skull and Skeleton found in refrigerator: Skeleton found in refrigerator sparks investigation in Chottanikkara.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.