ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്.

ഇവിഎം അട്ടിമറി ആരോപണങ്ങൾ കമ്മിഷനെ വേദനിപ്പിച്ചെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ വോട്ടെണ്ണലിന്റെ വേഗം കുറച്ചു. ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനരഹിത പ്രചാരണം നടത്താനുള്ള അവകാശമല്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളും സുതാര്യമാണ്. വോട്ടർമാർ നല്ല ധാരണയുള്ളവരാണ്. വോട്ടിങ് മെഷീനിൽ ഉൾപ്പെടെ അട്ടിമറി സാധ്യമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വന്ന ഫലങ്ങൾ വ്യത്യസ്തമാണ്.

വോട്ടർമാരെ ചേർക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണ്. പട്ടിക തയാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാർട്ടികൾക്കു പങ്കാളിത്തമുണ്ട്. വോട്ടെടുപ്പിനു മുൻപും ശേഷവും ഇവിഎം പരിശോധിക്കാറുണ്ട്. ആർക്കും ഇവിഎം ഹാക്ക് ചെയ്യാനാകില്ല. അട്ടിമറി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എല്ലാ പരാതികൾക്കും ആരോപണങ്ങൾക്കും കമ്മിഷന്റെ കയ്യിൽ ഉത്തരമുണ്ട്. മറുപടിക്ക് അവസരം നൽകാതെ വോട്ടർപട്ടികയിൽനിന്ന് ആരെയും ഒഴിവാക്കാറില്ല. ഉത്തരവാദിത്തമില്ലാത്ത ആരോപണമാണ് ഉയർന്നതെന്നും തീയതികൾ പ്രഖ്യാപിക്കുന്നു മുൻപ് രാജീവ് കുമാർ വ്യക്തമാക്കി.

ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആം ആദ്മി പാർട്ടി). ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിനിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാടുകയാണ്. എങ്ങനെയും ഭരണം പിടിക്കാനുള്ള നീക്കമാണു ബിജെപിയുടേത്.

English Summary:

Delhi Assembly Election: Delhi To Vote On February 5, Counting On February 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com