ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന ഹൗസിങ് കോംപ്ലക്സിൽ തീപിടിത്തം; ഒരാൾ മരിച്ചു
Mail This Article
×
മുംബൈ∙ ബോളിവുഡ് ഗായകൻ ഉദിത് നാരായൺ താമസിക്കുന്ന അപാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മുതിർന്ന പൗരൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അന്ധേരി വെസ്റ്റ് ശാസ്ത്രി നഗറിലെ സ്കൈപാൻ കോംപ്ലക്സ് ബി വിങ്ങിലെ 11–ാം നിലയിൽ തിങ്കളാഴ്ച രാത്രി ഒൻപതോടെയാണു തീപടർന്നത്. നാലു മണിക്കൂർ പരിശ്രമിച്ചാണു തീയണച്ചത്. എ വിങ്ങിൽ താമസിക്കുന്ന ഉദിത് നാരായൺ സുരക്ഷിതനാണെന്ന് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary:
Mumbai: Man dies in fire at building housing singer Udit Narayan’s flat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.