ADVERTISEMENT

ബെംഗളൂരു∙ മൈസൂരുവിലെ ഇൻഫോസിസ് ക്യാംപസിൽ 31ന് കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനായി 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. വനംവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ 80 ജീവനക്കാർ കഴിഞ്ഞ ഒരാഴ്ചയായി റിസർവ് വനാതിർത്തിയോടു ചേർന്നുള്ള 370 ഏക്കർ ക്യാംപസിൽ തമ്പടിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ സിസിടിവികളിൽ പുള്ളിപ്പുലിയുടെ പുതിയ ദൃശ്യങ്ങളോ ക്യാംപസിനുള്ളിൽ പുതിയ കാൽപാടുകളോ പതിഞ്ഞിട്ടില്ല.

തെർമൽ ക്യാമറകളുള്ള ഡ്രോണുകൾ ഉപയോഗിച്ചാണു രാത്രികാലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. പുള്ളിപ്പുലി വനമേഖലയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. 31ന് പുലർച്ചെ മൂന്നരയോടെ സെക്യൂരിറ്റി ജീവനക്കാരാണു ഭൂഗർഭ വാഹന പാർക്കിങ് ഏരിയയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇവിടത്തെ സിസിടിവികളിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഹെബ്ബാൾ വ്യവസായ മേഖലയിലാണ് ഇൻഫോസിസ് ക്യാംപസ്.

English Summary:

Mysore Leopard Elusive: Search Continues at Infosys Campus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com