പൊതുസ്ഥലത്ത് മാസ്ക് വേണമെന്ന് നീലഗിരി കലക്ടർ; ഊട്ടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണമില്ല
Mail This Article
×
ഊട്ടി∙ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ നിർദേശിച്ചു. തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിയത്.
വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് നീലഗിരി കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം വിലയിരുത്തി വരികയാണ്. അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. വിനോദസഞ്ചാരികളും പ്രദേശവാസികളും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കലക്ടർ പറഞ്ഞു.
English Summary:
Nilgiris District Collector direct to wear masks : HMPV virus concerns prompt a mask mandate in Nilgiri District.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.