വയനാട്ടിൽ റിസോർട്ടിനു സമീപത്തെ മരത്തിൽ പുരുഷനും സ്ത്രീയും തൂങ്ങി മരിച്ച നിലയിൽ
Mail This Article
×
വൈത്തിരി∙ വയനാട്ടിൽ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന്റെ പരിസരത്തെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓർക്കിഡ് ഹൗസിൽ പ്രമോദ് (54), ഉള്ള്യേരി നാറാത്ത് ബിൻസി (34) എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്. ഇന്നു രാവിലെയാണ് റിസോർട്ടിലെ ജീവനക്കാർ രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:
Death: Man and a woman ound dead after apparently hanging themselves near a resort in Wayanad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.