ADVERTISEMENT

ആലപ്പുഴ ∙ യു.പ്രതിഭ  എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിനു തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ‌. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണ്. എംഎൽഎ മാത്രമല്ല, യു. പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചതെന്നും നാസർ പറഞ്ഞു.

കായംകുളത്ത് ഒരാൾ മാത്രമേ പാർട്ടി വിട്ട് പോയിട്ടുള്ളൂവെന്നും നാസർ പറഞ്ഞു. ബിപിൻ സി. ബാബു ജില്ലാ പഞ്ചായത്ത്‌ അംഗത്വം രാജിവയ്ക്കാത്തത് അന്തസ്സ് ഇല്ലാത്തതുകൊണ്ടാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കും എന്ന കാര്യം അജൻഡയിൽ ഇല്ല. ഇപ്പോഴത് എൻസിപിയുടെ സീറ്റാണ്. അത് പാർട്ടി ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന ഉണ്ടായിട്ടില്ല. ഘടകകക്ഷിയെ ജയിപ്പിക്കേണ്ടത് പാർട്ടിയുടെ കടമയാണ്.

ജി.സുധാകരനു കേരളത്തിൽ വലിയ അംഗീകാരമുണ്ട്. അദ്ദേഹം നല്ലൊരു കമ്യൂണിസ്റ്റാണ്. ആ ജനപിന്തുണയുണ്ട്. 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഇത്തവണയും 75 കഴിഞ്ഞവരെ ഒഴിവാക്കും. ജി.സുധാകരൻ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നും നാസർ പറഞ്ഞു.

LISTEN ON

English Summary:

Nazar Supports U.Prathiba : U. Prabha's son faces an Excise case, sparking controversy in Kerala. CPM leader R. Nazar clarifies the party's position and addresses other political matters in the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com