ADVERTISEMENT

കൊച്ചി ∙ ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയതു ലൈംഗിക അധിക്ഷേപത്തിനെതിരെയുള്ള ശക്തമായ വകുപ്പുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള കൃത്യമായ പരാതി. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണു നടി വിശദമായ പരാതി തയാറാക്കി പൊലീസിനു നൽകിയത്.

സംഭവത്തെപ്പറ്റിയുള്ള വാർത്ത നൽകുമ്പോൾ തന്റെ പേരു മറയ്ക്കരുതെന്നും ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കണ്ണൂരി‍ൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉദ്ഘാടന വേദിയിൽ അപമാനകരമായി പെരുമാറിയപ്പോൾ ഉള്ളിൽ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണു ചിരിച്ചുനിന്നതെന്നും സൂചിപ്പിച്ചു. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.

തലശ്ശേരിയിലെ ബ്യൂട്ടി പാർലർ ആൻഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന്, ചെമ്മണൂർ ജ്വല്ലേഴ്സിന്റെ തൃപ്രയാർ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യം ഇല്ലെന്ന് അറിയിച്ചു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു

English Summary:

Details of Complaint Given by Honey Rose Against Boby Chemmanur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com