ADVERTISEMENT

തിരുവനന്തപുരം∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐ.സി. ബാലകൃഷ്ണൻ, എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

എൻ.എം. വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കൾ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എം.വി. ഗോവിന്ദൻ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Surendran's Sharp Criticism: BJP demands resignation of IC Balakrishnan MLA over NM Vijayan's suicide; K Surendran also calls for questioning Priyanka and Rahul Gandhi, accusing Congress of complicity. Kerala politics embroiled in controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com