പാട്ടിന്റെ പൗർണമിച്ചന്ദ്രൻ അസ്തമിച്ചു; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്; തൃശൂരിൽ പൊതുദർശനം
Mail This Article
തൃശൂർ ∙ മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന് (80) വിട. രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്. വെള്ളിയാഴ്ച രാവിലെ 9.30നു മൃതദേഹം പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ്) കൊണ്ടുവരും. 12 മണി മുതൽ സംഗീത അക്കാദഹി ഹാളിൽ (റീജനൽ തിയറ്റർ) പൊതുദർശനം നടത്തും. ശനിയാഴ്ച (11ാം തിയതി) 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം. വൈകീട്ട് 3 മണിക്കു പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരം