ADVERTISEMENT

പുൽപള്ളി∙ അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്റെ ആടിനെയാണു കൊന്നത്. ഇന്നു പുലർച്ചെയാണു സംഭവം. കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു.

കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുകയും വനംവകുപ്പും നാട്ടുകാരും ചേർന്നു നിരീക്ഷണം നടത്തുകയും ചെയ്യുന്നതിനിടെയാണു കടുവ വീണ്ടും ആടിനെ കൊന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.

English Summary:

Tiger again in Pulpally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com