ADVERTISEMENT

ആലപ്പുഴ ∙ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം കാണിച്ച 58കാരൻ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ പൊന്നാട് വരകാടിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസ് എന്ന ബോസ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ അമർത്തി വേദനിപ്പിക്കുകയായിരുന്നു.  

കഴിഞ്ഞ നവംബർ 16 നായിരുന്നു സംഭവം. രക്ഷിതാക്കളോടൊപ്പം  മണ്ണഞ്ചേരി സ്റ്റേഷനിലെ ശിശു സൗഹൃദ മുറിയിൽ പെൺകുട്ടി എത്തി വിവരം പറഞ്ഞപ്പോൾ പൊലീസ് കേസെടുത്ത് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേ തുടർന്ന് ഒളിവിൽ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടിൽ രഹസ്യമായി എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.

English Summary:

Sexual Assault Case: 58-year-old man arrested for sexually assaulting a 12-year-old Dalit girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com