ദേവഭൂമികളിലൊന്നായി ഉത്തരേന്ത്യ കാണുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇന്ന് ഇടിഞ്ഞു താഴുന്ന നാടു കൂടിയാണ്. ഹിമാലയ ഭൂവിലെ ഈ പരിസ്ഥിതിലോല മണ്ണ് ഇന്നോളം നേരിട്ടതിലേറ്റവും ശക്തമായ പ്രതിന്ധിയാണ് ഇക്കുറി; കൂടുതൽ ഭൂമി ഇടിഞ്ഞു താഴുന്നു, വീടുകൾ പിളരുന്നു. വീടും വാരിപ്പിടിച്ച് മലയിറങ്ങാനാകുമായിരുന്നെങ്കിൽ അതിനവർ തയാറായേനെ. ജനിച്ച നാടും വീടും പറിച്ചു മാറ്റാനാകില്ലല്ലോ? ദേവഭൂമിയുടെ നൊമ്പരം ഇങ്ങു ദൂരെ, ദൈവത്തിന്റെ സ്വന്തം നാടിനുൾപ്പെടെയുള്ള ഓർമപ്പെടുത്തലാണ്. ജോഷിമഠിലെ സങ്കടങ്ങൾക്കിടയിൽ നിന്ന് മനോരമ ഡൽഹി ബ്യൂറോയിലെ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ.പട്ടം പകർത്തിയ കാഴ്ചകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.