‘കൊലയാൾക്കൂട്ടം’, സ്വർണത്തിന് വില കൂടിയാൽ, വെള്ളായണിയിലെ അദ്ഭുത കളങ്കാവൽ; വായന പോയവാരം
Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
അവരാറുപേരും മനുഷ്യരായിരുന്നു; പക്ഷെ ദയ വറ്റിയ 'കൊലയാള്‍ക്കൂട്ടം' ക്രൂരമായി അടിച്ചുകൊന്നു
മധു ഉൾപ്പെടെ അഞ്ചിലേറെ പേര്‍ കേരളത്തിൽ ഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരകളായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. ഇതില്‍ ഭൂരിഭാഗം പേരും ദലിത് സമുദായങ്ങളിൽ നിന്നുള്ളവരോ ഇതര സംസ്ഥാന തൊഴിലാളികളോ ആണ്.
നിർമലയുടെ ‘നോ’യും പിടിച്ചെടുത്ത 3456 കോടിയും; മഞ്ജു വാരിയരെ തമിഴ്‍നാട്ടിൽ ‘വളഞ്ഞതും’ വെറുതെയല്ല
2019ലെ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കണക്കിൽപ്പെടാതെ കൊണ്ടുവന്ന വകയിൽ പിടിച്ചെടുത്ത പണവും മദ്യം, ലഹരിമരുന്ന്, സ്വർണം തുടങ്ങിയ സാധനങ്ങളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇടം പിടിച്ച ഈ പട്ടികയിലെ വിവരങ്ങൾ ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഞെട്ടിപ്പിക്കുന്നതാണ്.
പൃഥ്വിരാജ് ഇന്ത്യയുടെ ടോം ക്രൂസ്: ‘ഇബ്രാഹിം ഖാദിരി’ പറയുന്നു
സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിലും, ഒരു ദൈവദൂതനെപ്പോലെ വന്ന ഖാദിരിയോട് ആരാധനയും സ്നേഹവും തോന്നിപ്പോകുന്ന വിധം ആ കഥാപാത്രത്തെ മനോഹരമാക്കിയത് ഹെയ്തി നടനും നിര്‍മാതാവുമായ ജിമ്മി ജീൻ ലൂയിസാണ്. ഹോളിവുഡിൽ നിരവധി സിനിമകളിൽ അഭിനയിച്ച ജിമ്മിയെ തേടി അപ്രതീക്ഷിതമായാണ് ‘ആടുജീവിത’ത്തിന്റെ വിളി വരുന്നത്.
നാട്ടുകാരുടെ ‘മനസ്സമാധാനത്തേക്കാൾ’ വലുത് മകളുടെ സന്തോഷം; അന്നപൂർണ സൂപ്പറാണ്, അമൃതയും
19 വയസ്സുകാരിയായ അമൃതയ്ക്ക് അച്ഛന്റെ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഓരോ ദിവസവും അവൾ കൂടുതൽ വിഷാദത്തിലേക്കുപോയി, വീടിനു പുറത്തിറങ്ങാതായി, ആരെയും കാണാനോ, സംസാരിക്കാനോ കൂട്ടാക്കാതെ മുറിയുടെ ഇരുട്ടിലൊളിച്ചു. മകളെ തിരിച്ചുകൊണ്ടുവരാൻ ഒരൊറ്റ വഴിയേ ഉള്ളൂ എന്നു തോന്നിയ അമ്മ അന്നപൂർണ, അശോക് കരുതിവച്ച തുക കൊണ്ട് അമൃതയ്ക്ക് ഒരു ബൈക്ക് വാങ്ങിനൽകി, വീട്ടിൽ നിന്നു പുറത്തിറങ്ങാനും ചെറിയ റൈഡുകൾ പോകാനും അവളെ പ്രോത്സാഹിപ്പിച്ചു. കഠിനവിഷാദത്തിലാണ്ടുപോയ സ്വന്തം കുഞ്ഞിനെ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമേ ആ അമ്മയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ.
സ്വർണത്തിന് ഇനിയും വില കൂടിയാൽ എന്ത് സംഭവിക്കും?
സാധാരണയായി ഓഹരി വിപണി താഴെ പോകുമ്പോഴാണ് സ്വർണത്തിന്റെ വില കൂടുക. എന്നാൽ ഇപ്പോൾ ഇതല്ല സ്ഥിതി. ഓഹരി വിപണി ഉഷാറാണ്. സ്വർണത്തിന്റെ വിലയും മേലേയ്ക്ക് തന്നെ. എന്താവാം ഇതിന് കാരണം?
വസ്ത്രത്തിലെ അഴുക്കും കീറലുമെല്ലാം പകർത്താൻ കഷ്ടപ്പെട്ടു, അന്ന് എല്ലാം കയ്യീന്ന് പോയി, കരഞ്ഞു: സ്റ്റെഫി
നാടിന്റെ പച്ചപ്പും മരുഭൂമിയിലെ വെയിലും രക്ഷപ്പെടലിന്റെ ദാഹവുമെല്ലാം പേറുന്ന വസ്ത്രങ്ങൾക്കുമുണ്ട് പറയാൻ കഥകളേറെ. ഒരു ബട്ടൺസിനു മാത്രമല്ല ഓരോ കീറലിനും കെട്ടലിനും വരെ ഒരുപാടു ആലോചനകളുടെ ഭാരമുണ്ടെന്ന് സ്റ്റെഫി പറയുന്നു. ആടുജീവിതം അനുഭവങ്ങളുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ
ഹോയ്സാല രാജകുമാരിയുടെ ഊരിലേയ്ക്കൊരു യാത്ര; എന്തിനായിരുന്നു ആ ‘മോഹിനി പില്ലറി’ല്‍ അങ്ങനെയൊരു ഭാഗം?
ചിക്ക, മഗൾ, ഊര് എന്നാൽ ചെറിയ മകളുടെ ഊര് (നാട്) എന്നർഥം. രുഗ്മാങ്കദൻ എന്ന രാജാവ് തന്റെ ചെറിയ മകൾക്ക് സ്ത്രീധനമായി നൽകിയത് ആണത്രേ ഈ പ്രദേശം. അതിനാലാണു ഈ പേര് കൈവന്നത് എന്ന് ചരിത്രം. നിറയെ മലകളും സമതലങ്ങളും നിറഞ്ഞ ഒരു പ്രദേശമാണിത്. സുഖകരമായ ഒരു തണുപ്പ് ഏതു വേനലിലും കാണും. സംസ്ഥാനത്തെ ഏറ്റവുമധികം മഴ കിട്ടുന്ന പ്രദേശവും ഇതാണ്.
ഇതാണ് ആ എയര്‍പോര്‍ട്ടുകള്‍; ആഡംബരം മാത്രമല്ല ഏറ്റവും രുചികരമായ ഭക്ഷണവും ലഭിക്കും
മികച്ച ഭക്ഷണപാനീയങ്ങള്‍ ലഭിക്കുന്ന റസ്റ്ററന്റുകള്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്, പ്രശസ്ത ഫുഡ് വെബ്സൈറ്റ് ആയ ഫുഡ് ആന്‍ഡ് വൈന്‍. 'ഗ്ലോബൽ ടേസ്റ്റ്മേക്കേഴ്സ്' എന്ന് പേരായ ഈ ലിസ്റ്റില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനൊന്നോളം എയര്‍പോര്‍ട്ടുകള്‍ ഉണ്ട്.
ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മാനുവൽ എസി; വ്യത്യാസമെന്ത്, മികച്ചതേത്?
മാനുവല്‍ എസികള്‍ മാറി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ കാറുകളില്‍ വ്യാപകമായിട്ടുള്ളത്. എന്താണ് ഈ രണ്ടു സാങ്കേതികവിദ്യകളും തമ്മിലുള്ള വ്യത്യാസം? ഏതാണ് മികച്ചത്?
സ്വർണവും രത്നങ്ങളും നിറഞ്ഞ ഏറ്റവും വലിയ തിരുമുടി; വെള്ളായണിയിലെ അദ്ഭുത കളങ്കാവൽ
വെള്ളായണി തടാകത്തിന്റെ കിഴക്കേ കരയിലാണ് വെള്ളായണി ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ദീർഘവുമായ ഉത്സവം മൂന്നു വർഷത്തിലൊരിക്കൽ വെള്ളായണിയിൽ നടക്കുന്ന കാളിയൂട്ടാണ്. എഴുപത് ദിവസത്തോളമാണ് ഈ ഉത്സവം.
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്