വിശുദ്ധപദവിയിലേക്ക് കർദിനാൾ ജെ.എച്ച്. ന്യൂമാൻ
Mail This Article
വിശുദ്ധപദവിയിലേക്ക് കർദിനാൾ ജെ.എച്ച്. ന്യൂമാൻ വത്തിക്കാൻ സിറ്റി ∙ ആംഗ്ലിക്കൻ പൗരോഹിത്യം വെടിഞ്ഞു കത്തോലിക്കാ സഭയിൽ ദിവ്യകാരുണ്യമറിഞ്ഞ ബ്രിട്ടിഷ് അവധൂതൻ വിശുദ്ധപദവിക്കു തൊട്ടരികെ. 2010 ൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ വിശുദ്ധഗണത്തിലേക്ക് ഉയർത്തുന്നതിനു മുന്നോടിയായി രണ്ടാമത്തെ അത്ഭുത പ്രവൃത്തിയും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ‘ലീഡ് കൈൻഡ്‌ലി ലൈറ്റ്’ എന്ന പ്രശസ്തമായ പ്രാർഥനാഗീതം ഉൾപ്പെടെ ന്യൂമാന്റെ സാഹിത്യസംഭാവനകളും ശ്രദ്ധേയമാണ്. ലണ്ടനിൽ 1801 ലാണു ജനനം. 1890 ൽ അന്തരിച്ചു. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളജ് ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. കമ്യൂണിസത്തിന്റെ ശത്രുവായതിനു ദീർഘകാലം തടവനുഭവിക്കേണ്ടിവന്ന ഹംഗേറിയൻ പുരോഹിതൻ കർദിനാൾ യോസെഫ് മിൻഡ്സെന്റിയുടെ ‘ദൈവദാസനെന്ന നിലയിലുള്ള വീരോചിത നന്മകൾ’ക്കും മാർപാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ഓസ്ട്രിയയിലെ വിയന്നയിൽ 1975 ലാണ് അന്തരിച്ചത്.