ന്യൂസീലൻഡ് പ്രധാനമന്ത്രിക്ക് സമാധാന നൊബേൽ നൽകണമെന്ന് ആവശ്യം
Mail This Article
×
വെല്ലിങ്ടൻ ∙ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനു നൊബേൽ സമാധാന സമ്മാനം നൽകണമെന്ന് ആവശ്യമുയരുന്നു. ജസിൻഡയ്ക്കു നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് 2 ഹർജികളാണുള്ളത്. 18,000ത്തിലേറെ പേർ ഇതിനകം ഇതിൽ ഒപ്പുവച്ചു കഴിഞ്ഞു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവായി ന്യൂസീലൻഡ് 29നു ദേശീയ ഓർമ ദിനം ആചരിക്കും. 15നു ക്രൈസ്റ്റ്ചർച്ചിലെ 2 മസ്ജിദുകളിൽ ഭീകരൻ നടത്തിയ വെടിവയ്പിൽ 50 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.