ADVERTISEMENT

വാഷിങ്ടൻ ∙ വ്യാപാരരംഗത്ത് യുഎസ് ഇന്ത്യയ്ക്കു നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തുകളഞ്ഞു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പദ്ധതിയിൽ ഒട്ടേറെ ഉൽപന്നങ്ങൾ തീരുവയില്ലാതെ യുഎസിലേക്കു കയറ്റുമതി ചെയ്യാനുള്ള അവസരമാണ് ഇതോടെ ഇന്ത്യയ്ക്കു നഷ്ടമാകുക. ഇന്ത്യൻ വിപണിയിൽ യുഎസ് കമ്പനികൾക്ക് തുല്യവും ന്യായവുമായ അവസരം ഉറപ്പുനൽകാത്തതിനാലാണ് നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഈ മാസം 5ന് ഇതു നിലവിൽ വരും.

യുഎസ് നടപടി കയറ്റുമതിരംഗത്ത് കാര്യമായ ചലനമുണ്ടാക്കില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് ട്രംപ് മാർച്ച് 3ന് മുന്നറിയിപ്പു നൽകിയിരുന്നു. യുഎസ് കോൺഗ്രസിലെ ഒട്ടേറെ അംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് പ്രസിഡന്റിന്റെ തീരുമാനം.

വികസ്വര രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഎസ്പി പദ്ധതിയിൽ വാഹനഭാഗങ്ങളും തുണിത്തരങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം ഉൽപന്നങ്ങൾ തീരുവയില്ലാതെ യുഎസിലേക്കു കയറ്റുമതി ചെയ്യാനാവുമായിരുന്നു. 5700 കോടി ഡോളറിന്റെ (38,760 കോടിയിലേറെ രൂപ) കയറ്റുമതിയോടെ 2017 ൽ ഈ പദ്ധതിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാജ്യവും ഇന്ത്യ ആയിരുന്നു. പദ്ധതിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനം യുഎസ് കമ്പനികൾക്ക് പ്രതിവർഷം 30 കോടി ഡോളറിന്റെ (2,040 കോടി രൂപയുടെ) അധിക നികുതി ബാധ്യതയുണ്ടാക്കുമെന്ന് ജിഎസ്പി എക്സിക്യൂട്ടീവ് ഡയറക്ടർ ഡാൻ ആന്തണി അറിയിച്ചു. പദ്ധതിയിൽ പ്രതിവർഷം ലഭിച്ചിരുന്നത് 19 കോടി ഡോളറിന്റെ ആനുകൂല്യം മാത്രമായിരുന്നുവെന്നും വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com