ശ്രീലങ്കയിൽ ചേട്ടൻ പ്രധാനമന്ത്രി, അനിയൻ പ്രസിഡന്റ്; മൂത്ത ചേട്ടൻ ഭക്ഷ്യമന്ത്രി
Mail This Article
×
കൊളംബോ ∙ ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.
പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രാജപക്സെയ്ക്കാണ്. മന്ത്രിസഭയുടെ തലവൻ പ്രസിഡന്റാണെങ്കിലും ഒരു വകുപ്പിന്റെയും ചുമതല വഹിക്കാനാവില്ല. സഹമന്ത്രിമാരെ അടുത്തയാഴ്ച നിയമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പാർലമെന്റ് മാർച്ചിൽ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റിന് അധികാരമുണ്ട്.
English Summary: Brothers in power in srilanka
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.