ADVERTISEMENT

ലിമ (പെറു) ∙ എട്ടു വർഷം നീണ്ട ഇറാൻ– ഇറാഖ് യുദ്ധം അവസാനിപ്പിക്കാനും നമീബിയയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുക്കാനും അക്ഷീണം പ്രയത്നിച്ച, ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ഹവിയേർ പെരെസ് ഡിക്വെലർ അന്തരിച്ചു. ജനുവരി 19ന് നൂറാം ജന്മദിനം ആഘോഷിച്ച ശേഷമാണു അദ്ദേഹം വിട വാങ്ങുന്നത്.

ജീവിതം കൊണ്ടും ജോലി കൊണ്ടും എന്നും സമാധാനത്തിന്റെ പക്ഷത്തുനിലയുറപ്പിച്ച ഡിക്വെലർ 1982 മുതൽ 1991 വരെ 2 തവണയായി 9 വർഷം യുഎന്നിനെ നയിച്ചു. ഇറാൻ–ഇറാഖ് യുദ്ധവും എൽ സാൽവദോറിലെ ആഭ്യന്തര യുദ്ധവും ദരിദ്രരാഷ്ട്രങ്ങളിലെ കൊടുംപട്ടിണിയും ലോകത്തിന്റെ സ്വൈരം കെടുത്തിയ കാലഘട്ടത്തിൽ യുഎന്നിനെ നയിച്ചും തലയെടുപ്പോടെ നിലനിർത്തിയുമാണു ഡിക്വെലർ ശ്രദ്ധേയനായത്.

1973–74 ൽ രക്ഷാസമിതി അധ്യക്ഷനായിരുന്നു. 1995 ൽ പെറു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആൽബർടോ ഫ്യൂജിമോറിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2000 ൽ ഫ്യൂജിമോറിയുടെ പതനത്തിനു ശേഷം പ്രധാനമന്ത്രിയായി ഇടക്കാലം സർക്കാരിനെ നയിച്ച് രാജ്യത്തെ അഴിമതി നിർമാർജനത്തിനു ശക്തമായ അടിത്തറയിട്ടിരുന്നു. ഫ്രാൻസിലെ അംബാസഡറായും സേവനമനുഷ്ഠിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com