ADVERTISEMENT

ജനീവ ∙ ‘കൊറോണ വൈറസിനെ പെട്ടെന്നൊന്നും തുരത്താനാവുമെന്നു പ്രതീക്ഷിക്കേണ്ട. ചിലപ്പോൾ അത് ഒരിക്കലും പോയില്ലെന്നും വരാം’– മുന്നറിയിപ്പു നൽകുന്നത് ലോകാരോഗ്യ സംഘടനയുടെ അടിയന്തര കാര്യവിഭാഗം മേധാവി ഡോ. മൈക്ക് റയാൻ. എച്ച്ഐവി വൈറസ് പോലെ കൊറോണയും ദീർഘകാലം നിലനിന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

‘എപ്പോൾ നിർമാർജനം ചെയ്യാനാകുമെന്നു പ്രവചിക്കാനാവില്ല. വാക്സിൻ കണ്ടുപിടിക്കുന്നതുവരെ വൈറസ് നമ്മളോടൊപ്പമുണ്ടാകും. വർഷംതോറും ലോകമെമ്പാടും കുറെ പേരെ കൊന്നൊടുക്കുന്ന രോഗത്തിലൊന്നായി ഇതു തുടർന്നേക്കാം’ – അദ്ദേഹം പറഞ്ഞു. ഫലപ്രദമായ ചികിത്സയും ഇതിനിടെ കണ്ടെത്തിയേക്കും. ലോകമെമ്പാടും ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വാക്സിനില്ലാതെ പ്രതിരോധശേഷി വളർത്തിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: WHO says corona may exist in our surrounding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com