ADVERTISEMENT

നയ്റോബി∙ ഓസ്കർ നാമനിർദേശം ലഭിച്ച ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിന ‘വില്ലനെ’ന്ന് അധികൃതരുടെ വാദം. വിമതർക്കു ധനസഹായം നൽകുന്നെന്നും ഭീകരവാദത്തിനു പിന്തുണ നൽകുന്നെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇയാളെ റുവാണ്ടയിലെത്തിച്ചു. പ്രസിഡന്റ് പോൾ കഗാമയുടെ കടുത്ത വിമർശകനാണു റസെസബാഗിന. 

റുവാണ്ടയെ ചോരക്കളമാക്കിയ 1994ലെ വംശഹത്യക്കാലത്ത് 1200ലേറെ ടുത്സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിന്റെ പേരിലാണു ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. തൊട്ടുപിന്നാലെ റുവാണ്ട ഭരണകൂടത്തിന്റെ ശത്രുവുമായി. 

English Summary: Paul-Rusesabagina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com