ADVERTISEMENT

ലോകത്തിനുമേൽ എണ്ണമറ്റ ദുരിതങ്ങൾ ചൊരിഞ്ഞ രണ്ടാം ലോക മഹായുദ്ധം 1939 സെപ്റ്റംബർ ഒന്നിനാണു തുടങ്ങിയത്. അവസാനിച്ചത് 1945 സെപ്റ്റംബർ 2ന്. അറുപതിലേറെ രാജ്യങ്ങൾ അണിനിരന്ന ചോരക്കളിയിൽ കോടിക്കണക്കിനു മനുഷ്യജീവൻ ഹോമിക്കപ്പെട്ടു. ലക്ഷക്കണക്കിനു കുഞ്ഞുങ്ങൾ അനാഥത്വത്തിന്റെയും പട്ടിണിയുടെയും തീരാരോഗങ്ങളുടെയും പിടിയിലമർന്നു.

 സർവസംഹാരിയായ ആയുധത്തിന്റെ പിറവിക്കും പ്രയോഗത്തിനും യുദ്ധം വഴിവച്ചു. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണം (1945 ഓഗസ്റ്റ് 6, 9) സമാനതകളില്ലാത്ത ക്രൂരതയായി.

1945 ഓഗസ്റ്റ് 15ന് ജപ്പാൻ കീഴടങ്ങി. സെപ്റ്റംബർ 2ന് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് മിസൗറിയിൽ കരാർ ഒപ്പുവച്ചതോടെ യുദ്ധം ഔപചാരികമായി അവസാനിച്ചു.

സംഹാര താണ്ഡവം

 യുദ്ധകാലം – 1939 സെപ്റ്റംബർ 1 –1945 സെപ്റ്റംബർ 2

 പങ്കെടുത്തത് - 61 രാജ്യങ്ങൾ

 മരണം - 5.48 കോടി

 മരിച്ച കുഞ്ഞുങ്ങൾ - 1.30 കോടി

 മരിച്ച ഇന്ത്യക്കാർ - 25,000

 നഷ്‌ടം - 4 ലക്ഷം കോടി ഡോളർ

English summary: Anniversary of the End of World War II 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com