ജോൺസന്റെ പിതാവ് ഫ്രഞ്ച് പൗരത്വത്തിന്
Mail This Article
×
പാരിസ് ∙ യൂറോപ്യൻ യൂണിയനുമായി ബന്ധം തുടരാൻ ഫ്രഞ്ച് വേരുകളുള്ള താൻ ഫ്രാൻസിൽ പൗരത്വത്തിന് അപേക്ഷിക്കുകയാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൻ(80). യൂറോപ്യൻ പാർലമെന്റ് മുൻ അംഗം കൂടിയായ സ്റ്റാൻലി ജോൺസൻ 2016ലെ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന നിലപാടാണ് എടുത്തിരുന്നത്. തന്റെ മാതാവ് ഫ്രാൻസിലാണു ജനിച്ചതെന്നും അവരുടെ അപ്പൂപ്പനും ഫ്രഞ്ചുകാരനായിരുന്നെന്നും സ്റ്റാൻലി ജോൺസൻ റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.