ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58) ആണ് അഴിമതി, ദ്വിഭാര്യത്വം എന്നീ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടത്തിയത്. 2018 ൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. 

1800 കോടിയിലേറെ രൂപയുടെ അഴിമതിയാണ് ഷിയോമിൻ നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. 2008 മുതൽ അറസ്റ്റിലാവുന്ന 2018 വരെയുള്ള 10 വർഷത്തിനിടെ മാത്രം 200 കോടി രൂപയിലേറെ അഴിമതിയിലൂടെ നേടി. ഈ ആസ്തിയെല്ലാം പിടിച്ചെടുക്കാനും കോടതി നിർദേശം നൽകി. 

ആദ്യഭാര്യ നിലവിലുള്ളപ്പോൾ തന്നെ മറ്റൊരു കുടുംബവും ഉണ്ടായിരുന്നതായും കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളുടെ കടങ്ങൾ ഏറ്റെടുത്ത് പുനരുദ്ധരിക്കാനായി 1990 ൽ തുടങ്ങിയ സ്ഥാപനം പി0ന്നീട് ഷിയോമിന്റെ നേതൃത്വത്തിൽ ബാങ്ക്, ഇൻഷുറൻസ്, ഭൂമിയിടപാട് എന്നീ മേഖലകളിലേക്കു വ്യാപിച്ച് വളരുകയായിരുന്നു. 

2012 ൽ തുടങ്ങിയ അഴിമതിവിരുദ്ധ വേട്ടയെ തുടർന്ന് നൂറുകണക്കിന് ഉന്നതരാണ് ചൈനയിൽ തടവിലാക്കപ്പെട്ടത്. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.

English Summary: Ex-Banker In China Sentenced To Death For $260 Million Bribery, Bigamy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com