മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണം: പാക്ക് കോടതി
Mail This Article
×
ലഹോർ ∙ നിരോധിത സംഘടന ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ഈ മാസം 18ന് അകം അറസ്റ്റ് ചെയ്തു ഹാജരാക്കാൻ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു.
2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം 6 ഭീകരരെ പാക്ക് പഞ്ചാബ് പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് അസ്ഹർ വിചാരണ നേരിടുന്നത്. ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകിയെന്നാണു കുറ്റം.
English Summary: Pakistan court orders to arrest Masood Azhar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.