ട്രംപിന്റെ കുറ്റവിചാരണ: ചൂടുപിടിച്ച് സംവാദം
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കാതെ പാർലമെന്റ് മന്ദിരം ആക്രമിക്കാൻ അനുയായികളോട് ആഹ്വാനം നടത്തിയതിന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടക്കുന്ന കുറ്റവിചാരണയിൽ ഇന്നു മുതൽ ഇരുവിഭാഗവും വാദമുഖങ്ങൾ നിരത്തും.
ഓരോ പക്ഷത്തിനും ഒരു ദിവസം 16 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. ചോദ്യംചെയ്യൽ, സാക്ഷികളെ വിളിക്കുന്നതു സംബന്ധിച്ച സംവാദം എന്നിങ്ങനെ വിചാരണ ദിവസങ്ങളോളം നീണ്ടേക്കാം. വിചാരണയ്ക്കു ഹാജരാകാൻ വിസമ്മതിച്ച ട്രംപ് ഫ്ലോറിഡയിലെ ആഡംബര വസതിയിലിരുന്ന് ടിവിയിൽ നടപടിക്രമങ്ങൾ കണ്ടേക്കുമെന്നു വക്താവ് ജേസൻ മില്ലർ സൂചിപ്പിച്ചു.
Content Highlights: Trump Impeachment Hearing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.