ADVERTISEMENT

വാഷിങ്ടൻ ∙ ജനുവരി 6ന് യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനം നടക്കുമ്പോൾ ട്രംപ് അനുകൂലികൾ ഇരച്ചു കയറി അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റിനെതിരെ കുറ്റവിചാരണയിൽ വാദപ്രതിവാദം മൂന്നാം ദിവസത്തിലേക്ക്. അനിഷ്ട സംഭവങ്ങൾക്കെല്ലാം കാരണക്കാരൻ ട്രംപ് തന്നെയെന്ന് ഇന്നലത്തെ വാദത്തിൽ ഡമോക്രാറ്റ് സംഘം ആവർത്തിച്ചു. 

പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പേരുടെ മരണത്തിനിടയാക്കിയ പാർലമെന്റ് ആക്രമണത്തിന്റെ അസ്വസ്ഥജനകമായ ദൃശ്യങ്ങളാണു ബുധനാഴ്ച ഡമോക്രാറ്റ് പക്ഷം സെനറ്റിൽ പ്രദർശിപ്പിച്ചത്. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ദൃശ്യങ്ങളായിരുന്നു ഏറെയും. 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രംപിന്റെ ആവശ്യം തള്ളിക്കളഞ്ഞ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും ജനപ്രതിനിധി സഭ സ്പീക്കറായ ഡമോക്രാറ്റ് നേതാവ് നാൻസി പെലോസിയെയും ആക്രമിക്കാനായി ജനക്കൂട്ടം മുറികൾ കയറിയിറങ്ങി തിരയുന്നതും ജനാലകൾ അടിച്ചു തകർക്കുന്നതും വിഡിയോകളിലുണ്ട്. പെൻസും കുടുംബവും അഭയം പ്രാപിച്ച മുറിയുടെ തൊട്ടടുത്തുവരെ കലാപകാരികൾ എത്തിയതായി ദൃശ്യങ്ങളിൽ കാണാം,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com