ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ അറോറ ആകാൻഷ (34) സെക്രട്ടറി ജനറൽ സ്ഥാനത്തേക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. 

നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 ന് അവസാനിക്കും. രണ്ടാം ഊഴത്തിനായി മത്സരിക്കുമെന്ന് ഗുട്ടെറസ് അറിയിച്ചിട്ടുണ്ട്. 5 വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.

നിലവിലെ സെക്രട്ടറി ജനറലിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന ആദ്യയാളാണ് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) ഓഡിറ്റ് കോ ഓർഡിനേറ്ററായ ആകാൻഷ. #AroraForSG എന്ന പേരിലുള്ള പ്രചാരണ പരിപാടികൾ ഈ മാസം ആരംഭിക്കുമെന്ന് അവർ അറിയിച്ചു.

English Summary: Indian origin Arora Akanksha announces her candidature to be UN chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com