രാജകുടുംബത്തിൽ വംശീയതയില്ല: വില്യം
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് രാജകുടുംബത്തിൽ ഒട്ടും വംശീയതയില്ലെന്ന് വില്യം രാജകുമാരൻ. കിഴക്കൻ ലണ്ടനിലെ സ്കൂൾ സന്ദർശനത്തിനിടെയാണു കേംബ്രിജ് ഡ്യൂക്ക് വില്യമിന്റെ പ്രതികരണം. മകൻ ആർച്ചിയെ ഗർഭിണിയായിരുന്നപ്പോൾ, പിറക്കാൻ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു ബ്രിട്ടിഷ് രാജകുടുംബത്തിലെ ഒരംഗം ചോദിച്ചതായി യുഎസ് ടിവി അഭിമുഖത്തിൽ മേഗനും ഹാരിയും വെളിപ്പെടുത്തിയതു വിവാദമായിരുന്നു.
രണ്ടാം കിരീടാവകാശിയായ വില്യമിന്റെ ഇളയ സഹോദരനാണു ഹാരി. കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തോട് ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം പ്രതികരിക്കുന്നത്. അഭിമുഖത്തിനുശേഷം ഹാരിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉടൻ സംസാരിക്കുമെന്നും വില്യം പറഞ്ഞു.
രാജകുടുംബ ജീവിതം തന്നെ ആത്മഹത്യ വക്കിലെത്തിച്ചെന്നും ആഫ്രിക്കൻ കുടുംബവേരുകളുള്ള മേഗൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പിതാവ് ചാൾസ് തന്നെയും ഭാര്യയെയും സഹായിച്ചില്ലെന്നു ഹാരിയും ആരോപിച്ചു. കഴിഞ്ഞ വർഷമാണു ഹാരിയും മേഗനും രാജകുടുംബ ചുമതലകൾ ഉപേക്ഷിച്ച് യുഎസിലേക്കു പോയത്.
English Summary: Prince William says no racism in royal family