കൊലയാളിയെന്നു വിളിച്ച ബൈഡന് സൗഖ്യം നേർന്ന് പുടിൻ
Mail This Article
മോസ്കോ ∙ വ്ലാഡിമിർ പുടിൻ ഒരു കൊലയാളിയാണെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നു ചാനൽ അഭിമുഖത്തിൽ മറുപടി നൽകിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി റഷ്യ.
അമേരിക്കയുടെ പണ്ടത്തെയും ഇപ്പോഴത്തെയും എല്ലാ പ്രശ്നങ്ങളും ബൈഡന്റെ മറുപടിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണു റഷ്യൻ പ്രസിഡന്റ് പുടിൻ പ്രതികരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ‘സുഖം പ്രാപിക്കാൻ’ ആശംസിക്കുന്നെന്നും പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വീണ്ടും ജയിപ്പിക്കാൻ പുടിൻ ശ്രമം നടത്തിയിരുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെയുള്ള ഈ വാക്പോരോടെ അമേരിക്ക–റഷ്യ ബന്ധം തീർത്തും വഷളായി. യുഎസിലെ അംബാസഡർ അനറ്റൊലി ആന്റനൊവിനെ തുടർചർച്ചകൾക്കായി മോസ്കോയിലേക്കു തിരികെ വിളിപ്പിച്ചിരിക്കുകയാണ്.
റഷ്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു കാണാൻ ബൈഡൻ ആഗ്രഹിക്കുന്നില്ലെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പരാമർശമെന്നു പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
Content Highlights: Biden says Putin is a killer