ADVERTISEMENT

ദാറസ്സലാം ∙ ടാൻസനിയയുടെ ജനകീയ പ്രസിഡന്റ് ജോൺ മഗുഫുലി (61) അന്തരിച്ചു. 18 ദിവസമായി പൊതുരംഗത്തു കാണാതിരുന്ന അദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ കോവിഡ് പോസിറ്റീവായിരുന്നുവെന്ന് സംശയമുണ്ട്. 

മഗുഫുലിയുടെ ഏകാധിപത്യ ശൈലി രാജ്യാന്തരതലത്തിൽ വിമർശിക്കപ്പെട്ടിരുന്നു. കോവിഡിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ച നേതാവായിരുന്നു. 

വൈസ്പ്രസിഡന്റ് സമിയ സുലുഹു ഹസൻ പിൻഗാമിയാകും. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റാകുന്ന അവർക്കു സർക്കാരിന്റെ ബാക്കി കാലാവധി തുടരാം. കഴിഞ്ഞ വർഷമാണ് മഗുഫുലി 5 വർഷത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: Tanzania president passes away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com