ADVERTISEMENT

ബോസ്റ്റൺ ∙ കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം അവയുടെ ‘സ്പൈക് പ്രോട്ടീൻ’ ക്ഷമതയെന്നു പുതിയ പഠനം. ശരീരകോശങ്ങളിൽ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്ന ‘കൊളുത്താണ്’ സ്പൈക്ക് പ്രോട്ടീൻ. 

ചൈനയിലെ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിനെക്കാൾ സ്പൈക്ക് പ്രോട്ടീൻ ദൃഢത പുതിയ വകഭേദങ്ങൾക്കുണ്ടെന്നാണു സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണപഠനത്തിൽ പറയുന്നത്. ‘വുഹാനിലെ വൈറസിന് 100 സ്പൈക്കുകളുണ്ടെങ്കിൽ ഇവയിൽ 50 എണ്ണം മാത്രമേ പ്രവർത്തനക്ഷമമായിരിക്കൂ. 

നേരെ മറിച്ച് പുതിയ വകഭേദങ്ങളിലാകട്ടെ, 90 സ്പൈക്കുകളെങ്കിലും സുദൃഢവും പ്രവർത്തനക്ഷമവുമായിരിക്കും’– ഗവേഷണത്തിൽ പങ്കെടുത്ത ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ബിങ് ചെൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com