ഇസ്രയേലിൽ ഇന്ന് തിരഞ്ഞെടുപ്പ്
Mail This Article
ജറുസലം ∙ ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. 2 വർഷത്തിനിടെ നടക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണിത്. 12 വർഷമായി പ്രധാനമന്ത്രിയായുള്ള ബെന്യമിൻ നെതന്യാഹു (71) തുടരണമോ എന്ന് ഇന്നു തീരുമാനമാകും.
അറബ് ലോകവുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും വിജയകരമായ കോവിഡ് പ്രതിരോധവും നെതന്യാഹുവിന് അനുകൂല ഘടകങ്ങളാവും. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ എതിരാളികളും ശക്തമായി രംഗത്തുണ്ട്.
അഭിപ്രായ വോട്ടെടുപ്പുകളിൽ മുന്നിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയാണെങ്കിലും തനിച്ചു ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ. മുൻ ധനമന്ത്രിയും ടിവി അവതാരകനുമായ യയിർ ലപിദിന്റെ (57) നേതൃത്വത്തിലുള്ള യെഷ അറ്റിഡ് പാർട്ടി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണു പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് സഖ്യത്തിലായിരുന്നു ലപിദ്.
Content Highlights: Israeli legislative election 2021