ADVERTISEMENT

വാഷിങ്ടൻ ∙യുഎസിൽ എച്ച്–1ബി അടക്കം തൊഴിൽവീസകൾക്ക‌ു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി അവസാനിച്ചു. ഇത് ഇന്ത്യക്കാരായ ഐടി പ്രഫഷനലുകൾക്കു ഗുണകരമാകും. കഴിഞ്ഞ വർഷം ജൂണിലാണു ട്രംപ് തൊഴിൽവീസകൾക്കു നിരോധനം കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബർ 31നു വിലക്കിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. എന്നാൽ, മാർച്ച് 31 അർധരാത്രി കഴിഞ്ഞിട്ടും വിലക്ക് പുതുക്കി ബൈഡൻ ഭരണകൂടം ഉത്തരവ് നൽകിയില്ല.

നിരോധനം പിൻവലിക്കുമെന്നു ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. യുഎസ് കമ്പനികൾക്കു വിദേശികളായ വിദഗ്ധ ജീവനക്കാരെ നിയോഗിക്കാനുള്ള തൊഴിൽ വീസയാണു എച്ച്–1ബി. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ആയിരക്കണക്കിന് ഐടി പ്രഫഷനലുകളെ യുഎസ് ടെക് കമ്പനികൾ നിയമിക്കുന്നത് ഈ വീസ പ്രകാരമാണ്. വിലക്ക് നീങ്ങിയതോടെ, യുഎസ് എംബസികൾ എച്ച്–1ബി വീസകൾ വീണ്ടും നൽകിത്തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com