മന്ത്രിസഭയ്ക്ക് സാധ്യത തേടാൻ നെതന്യാഹുവിനോട് പ്രസിഡന്റ് റിവ്‍ലിൻ
Mail This Article
×
ജറുസലം ∙ ഇസ്രയേലിൽ പുതിയ സർക്കാരുണ്ടാക്കുന്നതിനുള്ള സാധ്യതകൾ തേടി മറ്റു പാർട്ടികളുമായി കൂടിയാലോചന നടത്താൻ പ്രസിഡന്റ് റൂവെൻ റിവ്‍ലിൻ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുഫലം ഒരു പാർട്ടിക്കും അനുകൂലമല്ലാത്തതിനാലും മറ്റാർക്കും സർക്കാരുണ്ടാക്കാനാവുമെന്ന് പ്രതീക്ഷയില്ലാത്തതിനാലുമാണ് നെതന്യാഹുവിനെ ഈ ചുമതല ഏൽപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തിനിടെ നടന്ന നാലാം പൊതുതിരഞ്ഞെടുപ്പിൽ 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 30 അംഗങ്ങളാണുള്ളത്. ചെറുകക്ഷികൾ ഉൾപ്പെടെ 52 പേരുടെ പിന്തുണ ഉറപ്പാക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. 45 അംഗങ്ങൾ യായിർ ലാപിഡിന് അനുകൂലമായി രംഗത്തുണ്ട്.
English Summary: Israeli president asks Netanyahu to try and form government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.