തുടക്കം മുതലേ അഴിമതി; അറസ്റ്റിന് പിന്നാലെ സൗന്ദര്യ കിരീടം ഉപേക്ഷിച്ച് കരലൈൻ
Mail This Article
കൊളംബോ ∙ മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം അഴിച്ചുമാറ്റി റണ്ണർ അപ്പിനെ അണിയിച്ചു വിവാദത്തിലായ മിസിസ് വേൾഡ് തന്റെ സൗന്ദര്യകിരീടം ഉപേക്ഷിച്ചു. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതിനു പിന്നാലെയാണ് കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ ജൂരി കിരീടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. മിസിസ് ശ്രീലങ്ക മത്സരത്തിലെ അനീതിക്കെതിരെയാണു താൻ നിലകൊണ്ടതെന്നും മത്സരം തുടക്കം മുതലേ അഴിമതി നിറഞ്ഞതായിരുന്നെന്നും കരലൈൻ ആരോപിച്ചു.
മിസിസ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്ത പുഷ്പിക ഡിസിൽവ വിവാഹമോചിതയാണെന്ന് ആരോപിച്ചാണ് കരലൈൻ വേദിയിൽ വച്ചു പുഷ്പികയുടെ കിരീടം ബലമായി അഴിച്ചുമാറ്റി റണ്ണർ അപ്പിനെ അണിയിച്ചത്.
എന്നാൽ, പുഷ്പിക ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയ സംഘാടകർ കിരീടം പുഷ്പികയ്ക്കു തന്നെ നൽകി. കരലൈനെയും മോഡൽ ചൂല പദ്മേന്ദ്രയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: Mrs World givesup crown after onstage melee in srilanka