ADVERTISEMENT

ലണ്ടൻ ∙ വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പള്ളിമണികൾ 99 തവണ മുഴങ്ങി; ദുഃഖസൂചകമായി ലണ്ടനിലും എഡിൻബറയിലുമുൾപ്പെടെ 41 വീതം ആചാരവെടികളും. വെള്ളിയാഴ്ച 99–ാം വയസ്സിൽ മരിച്ച ഫിലിപ് രാജകുമാരന് രാജകീയ യാത്രയയപ്പു നൽകുകയാണു ബ്രിട്ടൻ. 

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ മരണം ഔപചാരികമായി പ്രഖ്യാപിച്ച് ലണ്ടൻ, എഡിൻബറ, കാർഡിഫ്, ബെൽഫാസ്റ്റ്, ജിബ്രാൾട്ടർ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കാണ് ആചാരവെടി മുഴങ്ങിയത്. പിന്നാലെ 8 ദിവസത്തെ ദുഃഖാചരണത്തിനു തുടക്കമായി. 

ബ്രിട്ടിഷ് റോയൽ നേവിയുടെ കപ്പലുകളിലും ചടങ്ങു നടന്നു. രാജകുടുംബത്തിലെ പ്രമുഖനെന്നതിനൊപ്പം ഫിലിപ് രാജകുമാരൻ രണ്ടാം ലോകയുദ്ധകാലത്തു റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചതു കൂടി മാനിച്ചാണിത്. സംസ്കാരച്ചടങ്ങുകൾ 17ന് വിൻസർ കാസിലിലെ സെന്റ് ജോർജ്സ് ചാപ്പലിൽ നടക്കും. 

കോവിഡ് കാലത്തു ജനക്കൂട്ടമൊഴിവാക്കാൻ കൊട്ടാരത്തിനുമുന്നിൽ പൂക്കൾ വയ്ക്കുന്നതിനു പകരം ജീവകാരുണ്യത്തിനായി പണം സംഭാവന ചെയ്യണമെന്നു ബക്കിങ്ങാം കൊട്ടാരം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഫിലിപ് രാജകുമാരന് ആദരമർപ്പിച്ച് പാർലമെന്റ് ജനസഭയുടെ പ്രത്യേക സമ്മേളനം നാളെ ചേരും.

English Summary: Tribute to Prince Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com