ADVERTISEMENT

ജനീവ ∙ 11 ദിവസം നീണ്ട ഇസ്രയേൽ– ഹമാസ് സംഘർഷത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) തീരുമാനിച്ചു. കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 9 രാജ്യങ്ങൾ എതിർത്തു. ഇന്ത്യ അടക്കം 14 രാജ്യങ്ങൾ വിട്ടുനിന്നു. 

ഇസ്രയേൽ– പലസ്തീൻ സംഘർഷം ചർച്ച ചെയ്യാൻ യുഎൻഎച്ച്ആർസി ആസ്ഥാനത്തു ചേർന്ന പ്രത്യേക സമ്മേളനത്തിൽ പാക്കിസ്ഥാനാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷനു (ഒഐസി) വേണ്ടി പ്രമേയം അവതരിപ്പിച്ചത്. അന്വേഷണത്തെ അനുകൂലിച്ച രാജ്യങ്ങളിൽ റഷ്യയും ചൈനയും ഉൾപ്പെടുന്നു. 

11 ദിവസം നീണ്ട സംഘർഷത്തിൽ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലും കിഴക്കൻ ജറുസലമിലും ഇസ്രയേലിലും യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമുണ്ടായോ എന്നു കമ്മിഷൻ അന്വേഷിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണു ഇസ്രയേൽ– ഹമാസ് വെടിനിർത്തൽ നിലവിൽ വന്നത്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 242 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളിൽ ഇസ്രയേലിൽ 12 പേരും. എന്നാൽ, യുഎൻ തീരുമാനം മേഖലയിൽ സമാധാനം ഇല്ലാതാക്കുമെന്ന് യുഎസ് വിമർശിച്ചു. കൗൺസിലിൽ നിരീക്ഷക പദവിയുള്ള യുഎസ് കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. യുഎൻ തീരുമാനത്തെ ഇസ്രയേലും വിമർശിച്ചു. 

അതിനിടെ, ഗാസയിൽ ദുരിതമനുഭവിക്കുന്ന രോഗികളെ പരിശോധിക്കാനും പുറത്തെ ആശുപത്രികളിലേക്കു മാറ്റാനും ആരോഗ്യപ്രവർത്തകരെ അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 

English Summary: India abstains from voting on UNHRC resolution to probe alleged crimes during Gaza conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com