ബ്രൂണയ് കർദിനാൾ കൊർണേലിയൂസ് സിം കാലം ചെയ്തു
Mail This Article
×
ബന്ദർ സേരി ബഗാവൻ ∙ ബ്രൂണയിലെ പ്രഥമ കർദിനാൾ കൊർണേലിയൂസ് സിം (69) കാലം ചെയ്തു. അർബുദ ചികിത്സയ്ക്കായി തായ്‌വാനിലെ ആശുപത്രിയിലായിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
1951 സെപ്റ്റംബർ 16നു ബ്രൂണയിലെ സേരിയയിലാണു ജനനം. എൻജിനീയറിങ് ബിരുദപഠനത്തിനു ശേഷം യുഎസിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. 1989 ൽ ബ്രൂണയിൽ തിരിച്ചെത്തിയ അദ്ദേഹം രാജ്യത്തെ ആദ്യ വൈദികനായി. 2004 ൽ ബിഷപ്പായ അദ്ദേഹത്തെ കഴിഞ്ഞ നവംബറിലാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാളായി ഉയർത്തിയത്.
English Summary: Brunei Cardinal Cornelius Sim dies after battling cancer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.