ADVERTISEMENT

കുവൈത്ത് സിറ്റി ∙ മുതിർന്ന പൗരന്മാരായ പ്രവാസികളെ തൊഴിൽ വിപണിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് പിൻവലിച്ചു. ബിരുദമില്ലാത്ത 60 തികഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി രേഖ) പ്രതിവർഷം 2000 ദിനാർ (ഏകദേശം 4.9 ലക്ഷം രൂപ) ഈടാക്കി പുതുക്കി നൽകും.

ആരോഗ്യ ഇൻഷുറൻസ് വിഹിതവും നൽകണം. ഈ തുക പിന്നീടു തീരുമാനിക്കും. ജനുവരിയിൽ നിർത്തിവച്ച ഇഖാമ പുതുക്കലാണു പുനരാരംഭിക്കുന്നത്. കുവൈത്ത് എംപിമാർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം മാറ്റിയത്.

അതിനിടെ, വ്യവസായം, കൃഷി, കാലിമേയ്ക്കൽ, മത്സ്യബന്ധനം, കോഓപ്പറേറ്റീവ്, സ്വതന്ത്ര വ്യാപാര മേഖല എന്നീ 6 മേഖലകളിൽ നിന്നു മറ്റു ജോലികളിലേക്കു മാറാനുള്ള അനുമതി റദ്ദാക്കി. കോവിഡ് സാഹചര്യത്തിൽ തൊഴിലാളിക്ഷാമം അനുഭവപ്പെട്ടപ്പോഴാണ് താൽക്കാലികമായി ജോലി മാറാൻ അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു.

English Summary: Kuwait Iqama renewal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com