സൂഡോക്കുവിന്റെ ‘തലതൊട്ടപ്പൻ’ മാകി കാജി അന്തരിച്ചു
Mail This Article
ടോക്കിയോ ∙ സംഖ്യാസമസ്യയായ സൂഡോക്കുവിനെ ജനപ്രിയമാക്കിയ മാകി കാജി (69) അന്തരിച്ചു. പിത്താശയ കാൻസറിന് ചികിത്സയിലായിരുന്നു. ഭാര്യ നവോമിയും 2 പെൺമക്കളുമുണ്ട്.
1 മുതൽ 9 വരെ അക്കങ്ങൾ ഉപയോഗിച്ചാണ് സൂഡോക്കു കളിക്കുന്നത്. സമസ്യയുടെ കരടുരൂപം ഗണിത ശാസ്ത്രജ്ഞനായ ലിയനാഡ് ഓയിലർ 18–ാം നൂറ്റാണ്ടിൽ കണ്ടെത്തി. 1979 ൽ അമേരിക്കൻ ആർക്കിടെക്‌റ്റായ ഹാവഡ് ഗാൺസ് ആധുനിക സുഡോക്കു വികസിപ്പിച്ചു. എന്നാൽ, ഇതിനെ ലളിതമാക്കി പ്രചരിപ്പിച്ചത് കാജിയാണ്. സൂഡോക്കുവെന്ന പേരു നൽകിയതും അദ്ദേഹമാണ്. ഇതിനാൽ സൂഡോക്കുവിന്റെ ‘തലതൊട്ടപ്പൻ’ എന്നും കാജി അറിയപ്പെടുന്നു.
കാജി പ്രസിദ്ധീകരണം തുടങ്ങിയ നികോലി മാസികയിൽ 1984 ലാണ് സൂഡോക്കു തുടങ്ങിത്. ഇന്ന് ലോകമെമ്പാടും 10 കോടി ആളുകൾ സൂഡോക്കു കളിക്കുന്നു.
English Summary: Sudoku's creator Maki Kaji passes away