ADVERTISEMENT

കാബൂൾ∙ യുഎസ് സർക്കാർ 50 ലക്ഷം ഡോളർ വിലയിട്ട ഭീകരൻ ഖാലി അഖ്വാനി കാബൂളിൽ യുഎസ് ഭടന്മാരുടെ കൺമുന്നിലൂടെ സർവതന്ത്ര സ്വതന്ത്രനായി വിലസുന്നു. രാജ്യത്ത് താലിബാൻ മന്ത്രിസഭ രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന ഇയാൾ സുരക്ഷാ സൈനികരുടെ അകമ്പടിയോടെയാണ് സഞ്ചാരം.

അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായ ഖാലി അഖ്വാനി കാബൂളിലെ തെരുവിൽ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുരക്ഷിതത്വമാണ് പ്രധാന മുൻഗണനയെന്നും അതില്ലെങ്കിൽ ജീവിതമില്ലെന്നും ഇയാൾ പ്രസംഗിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

ഉസാമ ബിൻ ലാദനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് 2011 ഫെബ്രുവരി 9 ന് ഇയാളെ അമേരിക്ക അടിയന്തരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. താലിബാനു ധനശേഖരണം നടത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഖാലി അഖ്വാനി പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് കുറെക്കാലമായി പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാൻ മുൻ പ്രധാനമന്ത്രിയും ‘കാബൂൾ കൊലയാളി’യെന്ന് അറിയപ്പെടുന്നയാളുമായ ഗുൽബുദീൻ ഹെക്മത്യാറുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlight: Khalil Haqqani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com